Today: 01 Aug 2025 GMT   Tell Your Friend
Advertisements
ഇന്‍ഡ്യന്‍ മതേതരത്വം കാരാഗൃഹത്തിലോ ? കന്യാസ്ത്രീകളുടെ അറസ്ററില്‍ വിദേശ മലയാളി പ്രതികരിയ്ക്കുന്നു
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ചത്തീസ്ഗഢില്‍ ആള്‍ക്കുട്ട വിചാരണയ്ക്കു ശേഷം അറസ്ററിലായ രണ്ടു മലയാളി കന്യാസ്ത്രീകളുടെ കാരത്തില്‍ വിദേശമലയാളിയായ ഷോളി കുമ്പിളുവേലിയുടെ പ്രതികരണമാണ് ഇന്നത്തെ എക്സ്ക്ളൂസീവിലെ വിഷയം
ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്, ഇന്‍ഡ്യ ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്ററ് രാജ്യം എന്നാണ്. പക്ഷെ "ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ'' ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മതേതരം, സോഷ്യലിസം എന്നീ പദങ്ങള്‍ നീക്കണമെന്ന് ആര്‍.എസ്.എസ് കുറേ കാലമായി ആവശ്യപ്പെടുന്നു. രാജ്യ സഭയില്‍ ബിജെപി. എം.പി രാജേഷ് സിന്‍ഹ ഇതിനായി ഒരു സ്വകാര്യ ബില്‍ അവതരിപ്പിക്കുകയുണ്ടായി. മറ്റുചില ബി.ജെ.പി ~ ആര്‍.എസ്.എസ് നേതാക്കള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖം മാറ്റി എഴുതണമെന്നാവശ്യപ്പെട്ടു കൊണ്ടു കോടതികളേയും സമീപിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി ചീഫ് ജസ്ററിസ് സഞ്ജയ് ഖന്ന ഉള്‍പ്പെട്ട രണ്ടംഗ ബഞ്ച് ഈ ആവശ്യം തള്ളുകയും, ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മതേതരവും, സോഷ്യലിസവും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു. അങ്ങനെ തല്‍ക്കാലത്തേക്ക് നമ്മള്‍ രക്ഷപ്പെട്ടു!. എന്നാല്‍ കോടതികളെപ്പോലും വിലക്കെടുക്കുന്ന ഇക്കാലത്തു എന്തും സംഭവിക്കാം.
ഇപ്പോള്‍ ഇതിവിടെ പ്രതിപാദിക്കേണ്ടിവന്നതിന്റെ പശ്ചാത്തലം ഏവര്‍ക്കും അറിയാവുന്നതാണ്. ജൂലൈ 25~ന് തീയതി മലയാളികളായ, സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നീ രണ്ടു കത്തോലിക്ക സഭാ വിശ്വാസികളായ കന്യാസ്ത്രീകളെ, ഛത്തിസ്ഗഡ് സ്വദേശികളായ, പ്രായപൂര്‍ത്തിയായ മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പം ദുര്‍ഗ് റെയില്‍വേ സ്റേറഷനില്‍ വച്ച് "സംശയാസ്പദമായ" സാഹചര്യത്തില്‍ ടി.ടി.ഇ. കാണുകയും, അയാള്‍ പോലീസിനു പകരം "നാടു വാഴുന്ന" ബജ്രംഗ് ദള്‍ നേതാക്കളെ അറിയിക്കുകയും, അവര്‍ ഈ കന്യാസ്ത്രീകളെയും കൂടെയുള്ളവരേയും റെയിവേ സ്റേറഷനില്‍ തടഞ്ഞുവെക്കുകയും, അധിക്ഷേപിക്കുകയും ജനമധ്യത്തില്‍ വിചാരണ നടത്തുകയും, കൈയേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് പോലീസില്‍ ഏല്‍പ്പിച്ച ഇവരെ, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം "നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം", "മനുഷ്യക്കടത്ത്" തുടങ്ങി ജാമ്യം കിട്ടാത്തതായ വകുപ്പുകള്‍ ചേര്‍ത്തു പോലീസ് കേസ് എടുക്കുകയും, ജയിലില്‍ അടക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു ദിവസമായി ഈ രണ്ടു സന്യസ്തരും ജയിലില്‍ കിടക്കുകയാണ്.

മറന്നുപോകരുത്, ഈ സംഭവം നടക്കുന്നത് ജനാധിപത്യ, മതേതര , സോഷ്യലിസ്ററ് ഇന്ത്യയില്‍ തന്നെയാണ് പ്രായപൂര്‍ത്തിയായ മൂന്നു പെണ്‍കുട്ടികള്‍, ജോലിക്കുവേണ്ടി, അവരുടെ സ്വന്തം ഇഷ്ടപ്രകാരം , മാതാപിതാക്കളുടെ അനുവാദത്തോടെ, രണ്ടു കന്യാസ്ത്രീകള്‍ക്കൊപ്പം ഇന്ത്യയിലെ ഛത്തിസ്ഗഡ് സംസ്ഥാനത്തെ "ദുര്‍ഗ്" റെയിവേ സ്റേറഷനില്‍ നിന്നും അതെ ഇന്ത്യയിലെതന്നെ ഉത്തരപ്രദേശിലെ "ആഗ്ര" യിലേക്ക് യാത്ര ചെയ്താല്‍ അതു മനുഷ്യക്കടത്താകുമത്രേ ഓര്‍ക്കുക, കന്യാസ്ത്രീകള്‍ ഈ കുട്ടികളെ കൊണ്ടുപോകുന്നത്, ആര്‍.എസ്.എസ് ~ സംഘപരിവാര്‍ നേതാവ് വിഷ്ണു സായി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ നിന്നും, ഇവരുടെതന്നെ വലിയ നേതാവും സന്യാസിയുമായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലേക്കാണ്; അല്ലാത് റഷ്യയിലേക്കോ , ചൈനയിലേക്കോ , പാക്കിസ്ഥാനിലേക്കോ അല്ല! സഞ്ചാര സതന്ത്ര്യം പോലുമില്ലാത്ത രാജ്യമായി ഇന്ത്യ മാറിയോ ?
മറ്റൊരു "ഗുരുതര" കുറ്റം ഈ കന്യാസ്ത്രീകളുടെമേല്‍ ആരോപിച്ചത്, അവര്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാണ്. കൂടെ ഉണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും വര്ഷങ്ങള്ക്കു മുന്നേ ക്രിസ്തു മതം സ്വീകരിച്ചവരാണ്. അപ്പോള്‍ മതപരിവര്‍ത്തന വകുപ്പും നിലനില്‍ക്കില്ല.

ക്രിസ്ത്യന്‍ മിഷനറിമാരുടെമേല്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം ആരോപിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. ഇതിന്‍റെ പേരില്‍ നിരവധി വൈദികരും കന്യാസ്ത്രീകളും തീവ്രഹിന്ദുവാദികളുടെ ആക്രമത്തിന് ഇരയായിട്ടുണ്ട്! പലരെയും വധിച്ചിട്ടുമുണ്ട് കൂടാതെ എത്രയോ ആരാധനാലയങ്ങള്‍ അഗ്നിക്കു ഇരയാക്കിയിരിക്കുന്നു കേരളത്തിലെ ഒരു സാമൂഹിക പശ്ചാത്തലമല്ല ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്. വൈദികര്‍ക്ക് ളോഹ ധരിച്ചോ, കന്യാസ്ത്രീകള്‍ക്കു അവരുടെ സഭാ വസ്ത്രം ധരിച്ചോ പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് പലയിടങ്ങളിലുമുള്ളത് ! അപ്പോള്‍ ചിലരെങ്കിലും ചോദിച്ചേക്കാം, എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് അവിടെയൊക്കെ പോയി പ്രവര്‍ത്തിക്കുന്നതെന്ന്? അത് മനസ്സിലാക്കണമെങ്കില്‍ ക്രിസ്തുമതം എന്താണെന്നു മനസിലാക്കാന്‍ ശ്രമിക്കണം. ഈ ലോകത്തു, ഏതു രാജ്യത്തിലാണെങ്കിലും യുദ്ധമോ, കെടുതിയോ, പ്രകൃതിക്ഷോഭമോ എന്തുതന്നെ ഉണ്ടായാലും അവിടെ ഓടിയെത്തുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. ഇന്ത്യയില്‍ത്തന്നെ, താരതമ്യേന പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍, പ്രത്യേകിച്ച് ആദിവാസി ~ ദളിത് മേഖലകളില്‍, ആശുപത്രികള്‍, സ്കൂളുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഒക്കെ നടത്തുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണ്, അതില്‍ ഭൂരിഭാഗവും കത്തോലിക്ക സഭയില്‍പ്പെട്ട വൈദികരും കന്യാസ്ത്രീകളുമാണ്. കാലങ്ങളായി തങ്ങള്‍ അടിമയായി വച്ചുകൊണ്ടിരിക്കുന്ന ആദിവാസികളും ദളിതരും വിദ്യാഭ്യാസം നേടുന്നതും, സ്വന്തം കാലില്‍ നിക്കാന്‍ ശ്രമിക്കുന്നതുമൊന്നും ഭൂരിപക്ഷമായ മുന്നോക്ക സമുദായക്കാര്‍ക്കു സഹിക്കാന്‍ പറ്റുന്നതല്ല, അതാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഷണറിമാര്‍ കൂടെക്കൂടെ ആക്രമിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം. അല്ലാതെ സംഘപരിവാര്‍ ആരോപിക്കുന്നതുപോലെ ആരേയും മതപരിവര്‍ത്തനം നടത്തിയിട്ടല്ല. മറിച്ചു, പാവപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ജീവിതത്തിലാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ "പരിവര്‍ത്തനം" സൃഷ്ടിക്കുന്നത്. മിഷണറി പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍, ഇന്ത്യയിലെ പാവപ്പെട്ടവരുടേയും , പാര്‍ശവല്‍ക്കരിക്കപ്പെട്ടവരുടേയും ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം. ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനും എത്രയോ മുമ്പ്തന്നെ ഇന്‍ഡ്യയുടെ എല്ലാ സംസ്ഥാനങ്ങളിലും സ്കൂളുകളും, കോളേജുകളും, ആശുപത്രികളും, അനാഥാലയങ്ങളും, വൃദ്ധസദനങ്ങളും ഒക്കെ നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല സ്കൂളുകളും, കോളേജുകളും ഇന്നും ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കീഴിലുള്ളവതന്നെയാണ്. അതുകൊണ്ടാണല്ലോ എല്ലാ പ്രമുഖരും അഡ്മിഷനുവേണ്ടി ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ സമീപിക്കുന്നത് ബിജെപി യുടെ ഉള്‍പ്പെടെ ഇന്നത്തെ എത്രയോ നേതാക്കള്‍ ക്രിസ്ത്യന്‍ സ്കൂളുകളിലും കോളേജുകളിലും പഠിച്ചവരാണ്. അവരുടെയൊക്കെ മതവിശ്വാസം മാറിയോ ?. വെറുതെ ഒന്ന് ആലോചിച്ചുനോക്കൂ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകളും, കോളേജുകളും, ഹോസ്പിറ്റലുകളും, അനാഥാലയങ്ങളും, വൃദ്ധസദനങ്ങളും, തൊഴില്‍ പരിശീലന കേന്ദ്രങ്ങളും, വികലാംഗരേയും ബുദ്ധിമാന്ദ്യം ഉള്ളവരെയുമൊക്കെ സംരക്ഷിക്കുന്ന എത്ര എത്ര സ്ഥാപങ്ങളാണ് ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്നത് ! നാളെ ഒരു ദിവസം ഇതൊക്കെ ഇല്ലാതായാല്‍ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കും?

1971 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 2.6 % ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വെറും 2 % മാത്രമാണ്. ഹിന്ദുക്കള്‍ ഇപ്പോഴും 79.8 ശതമാനം ഉണ്ട്. ഇന്‍ഡ്യയില്‍ ആകമാനം ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മത പരിവര്‍ത്തനത്തിനായിരുന്നുവെങ്കില്‍, ക്രിസ്ത്യാനികളുടെ ജനസംഖ്യ താഴോട്ടുപോകില്ലല്ലോ? എന്തിനു കൂടുതല്‍ പറയുന്നു, മത പരിവര്‍ത്തനമായിരുന്നു ലക്ഷ്യമെങ്കില്‍ കൊല്‍ക്കത്തയുടെ തെരുവോരങ്ങളില്‍ നിന്നും മദര്‍ തെരേസ സ്വന്തം കൈകളില്‍ എടുത്തു ശുശ്രുഷിച്ച കുഷ്ഠ രോഗികളുടെയും അനാഥരുടേയും എണ്ണം മാത്രം മതിയായിരുന്നു, വെസ്ററ് ബംഗാളില്‍ ക്രിസ്ത്യന്‍ സമൂഹം ജനസംഖ്യയില്‍ ഒന്നാമതെത്താന്‍ പക്ഷെ ക്രിസ്ത്യന്‍ മിഷണറിമാരുടെ ലക്ഷ്യം അതല്ലല്ലോ? എന്നിട്ടുപോലും വര്‍ഗീയവാദികള്‍ ആ വിശുദ്ധയെ എത്രമാത്രം അപമാനിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു!
ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും, അത് പ്രചരിപ്പിക്കുന്നതിനും ഇന്‍ഡ്യയില്‍ ഓരോ പൗരനും അവകാശമുണ്ട്. അതുപോലെ ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും, ഉപേക്ഷിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും ഇന്‍ഡ്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. മതഭ്രാന്തന്‍മാര്‍ക്കു നിയമം കയ്യില്‍ എടുക്കാനുള്ള അവസരമല്ല സര്‍ക്കാരുകള്‍ കൊടുക്കേണ്ടത്; മറിച്ചു, ഭരണഘടന പൗരനു അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യമാണ് ഉറപ്പുവരുത്തേണ്ടത്.
കേരളത്തില്‍ 18 ശതമാനം ക്രിസ്ത്യാനികളാണ് ഉള്ളതെങ്കിലും, സാമ്പത്തികമായും , സാമൂഹികമായും പ്രബലരാണ്. അതുകൊണ്ടു ഇവിടെ "കേക്ക്" തന്നു സ്നേഹിച്ചില്ലെങ്കിലും, മറ്റു സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന സഹ ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനും, വിശ്വാസത്തില്‍ ജീവിക്കുന്നതിനുള്ള സാഹചര്യമാണ് സര്‍ക്കാരും, സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികളും ഒരുക്കിത്തരേണ്ടത്. ഇവിടെ "കേക്കും" അവിടെ "കൈവിലങ്ങും" ~ അതു രണ്ടും കൂടി ഒരുമിച്ചു പോകില്ല ? എന്നാണ് അമേരിക്കന്‍ മലയാളിയായ േേഷാളി കുമ്പിളുവേലിയുടെ പ്രതികരണം.


ചത്തീസ്ഗഢില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്ററ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി സഭാ നേതൃത്വം വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. എന്‍ഐഐ കോടതി ല്‍ ജാമ്യാപേക്ഷ നല്‍കുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.റായ്പൂരിലെയും ഡല്‍ഹിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ അടങ്ങുന്ന സംഘം ക ന്യാസ്ത്രീകള്‍ക്ക് വേണ്ടി സഭാനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി ല്‍ ഹാജരാകും.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ബുധനാഴ്ച ദുര്‍ഗ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി പരിഗണിച്ചിരുന്നില്ല. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തപ്പെട്ട വകുപ്പുകള്‍ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് എന്‍ഐഎ കോടതിയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാ രോപിച്ചാണ് ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റേറഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്ററര്‍ പ്രീതി മേരി, സിസ്ററര്‍ വസന ഫ്രാന്‍സിസ് എന്നിവരെ അറസ്ററ് ചെയ്തത്.
ഇവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്ററര്‍ പ്രീതി യാണ് കേസിലെ ഒന്നാം പ്രതി സിസ്ററര്‍ വന്ദന രണ്ടാം പ്രതിയാണ്

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്ററിലായ കന്യാസ്ത്രീകള്‍ കഴിഞ്ഞ ആറ് ദിവസമായി ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ഇവര്‍.
- dated 31 Jul 2025


Comments:
Keywords: India - Otta Nottathil - two_catholic_sister_arrested_Chhattisgarh_july_25_2025 India - Otta Nottathil - two_catholic_sister_arrested_Chhattisgarh_july_25_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us